Saturday, October 10, 2009

വിസ തട്ടിപ്പ്

വര്‍ദ്ധിച്ചു വരുന്ന വിസ കളിപ്പിക്കലിനു ഇരകളാകുന്നത് ഗ്രാമങ്ങളില്‍ വസിക്കുന്നവരാണ് . കാരണം അവരുടെ നിഷ്കളങ്കതതന്നെ . അത് മുതലാക്കുന്നത്‌ ട്രാവല്‍ ഏജന്‍സികളും . ഗവണ്‍‌മെന്റ് കൊടുക്കുന്ന ലൈസെന്‍സ് അവര്‍ ദുരുപയോഗിക്കുന്നു . ആദ്യം ആസ്തി ഉണ്ടായിരുന്നവര്‍ അത് വിറ്റ് പാപ്പരായി നിന്നു കച്ചോടം നടത്തുന്നു . പണം അമിതമായി കയ്യില്‍ വന്നുകഴിഞ്ഞാല്‍ അവര്‍ മുങ്ങും . പിന്നെ കുറെ കാലം കഴിഞ്ഞു അവര്‍ വീണ്ടും വരും . ഗവണ്‍‌മെന്റ് എന്‍ക്വയറി ഒച്ച് ഇഴയുന്നതുപോലെ നടക്കും. അവസാനം ഈടാക്കാന്‍ വഴി ഇല്ല എന്നതിനാല്‍ ഫയല്‍ ക്ലോസ് ചെയ്യും . ഗവണ്‍‌മെന്റ് ലൈസെന്‍സ് കൊടുക്കുമ്പോള്‍ അത് എടുക്കുന്ന ആള്‍ക്ക് ഒരു നിശ്ചിത ആസ്തി ഉണ്ടായിരക്കണം എന്ന് വ്യവസ്ഥ ചെയ്യുകയും ആസ്തി വില്‍ക്കുവാന്‍ പാടില്ലെന്നും ആസ്തിക്ക് അനുസരിച്ചേ കച്ചവടം ചെയ്യുന്നുള്ളൂ എന്ന് ഉറപ്പു വരുത്തുകയും വേണം എന്നാണ് ഈ ഗ്രാമവാസിയുടെ അഭിപ്രായം . ഇങ്ങനെയൊരു നിയമം വന്നാലെങ്കിലും വിസ ചീറ്റിംഗ് കുറയുമെന്ന് വിശ്വസിക്കാം.